കിഴക്കമ്പലം: കുന്നത്തുനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കുമാരപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് തെർമ്മൽ സ്കാനർ നല്കി. കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ പ്രഭാകരൻ, ഹെൽത്ത് ഇൻസ്പെക്ടർ ബിനോയിക്ക് കൈമാറി. മണ്ഡലം പ്രസിഡന്റ് കെ.എ വർഗീസ് അദ്ധ്യക്ഷനായി. പി.പി അബൂബക്കർ, ജിജോ വി.തോമസ്, ഇ.എം നവാസ് തുടങ്ങിയവർ പങ്കെടുത്തു.