congress
അടിയന്തര സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒ.ബി.സി കോൺഗ്രസ് ആലുവ ബ്ലോക്ക് കമ്മിറ്റി ആലുവ പോസ്റ്റ് ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച നില്പ് സമരം

ആലുവ: പരമ്പരാഗത അസംഘടിത മേഖലകളിലെ തൊഴിലാളികൾക്ക് കേന്ദ്ര,സംസ്ഥാന സർക്കാരുകൾ അടിയന്തരസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒ.ബി.സി കോൺഗ്രസ് ആലുവ ബ്ലോക്ക് കമ്മിറ്റി ആലുവ പോസ്റ്റ് ഓഫീസിന് മുമ്പിൽ നില്പ് സമരം നടത്തി. ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.എച്ച്. ഷാജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ വില്യം ആലത്തറ, ആനന്ദ് ജോർജ്, മുഹമ്മദ് റാഫി തുടങ്ങിയവർ പ്രസംഗിച്ചു.