കോലഞ്ചേരി:സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ പുത്തൻകുരിശ് പഞ്ചായത്തിൽ വിവിധയിനം കൃഷികൾക്ക് തുടക്കമായി. പഞ്ചായത്ത് യൂത്ത് കോ-ഓർഡിനേറ്ററുടെ നേതൃത്വത്തിലാണ് കൃഷി. ഒരേക്കർ പതിനഞ്ച് സെന്റ് സ്ഥലത്ത് നെല്ല്, വാഴ, കപ്പ, പയർ, കരിമീൻ ഉൾപ്പെടെയുള്ളവ കൃഷി ചെയ്യും. കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോ ഓർഡിനേറ്റർ ലൈജു വർഗീസ്, സി.പി.എം ലോക്കൽ സെക്രട്ടറി പി.ടി അജിത്, മിനി സണ്ണി, വിഷ്ണു വിജയൻ, ജൂബിൾ ജോർജ്, മനു മോഹനൻ എന്നിവർ സംസാരിച്ചു.