നെടുമ്പാശേരി: ലോക്ക് ഡൗണിനെ തുടർന്ന് വരുമാനമില്ലാതെ ദുരിതത്തിലായ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ടാക്‌സി ഡ്രൈവർമാർക്ക് സിയാൽ അടിയന്തര സാമ്പത്തിക സഹായം അനുവദിക്കണമെന്ന് അൻവർ സാദത്ത് എം.എൽ.എ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സിയാൽ എം.ഡിക്ക് കത്തെഴുതിയതായും എം.എൽ.എ പറഞ്ഞു. കൂടാതെ സിയാലിൽ ഗ്രൗണ്ട് ഹാന്റലിംഗ് വിഭാഗത്തിൽ മതിയായ സുരക്ഷയില്ലെന്നും ഇത് ഗൗരവമായി പരിശോധിച്ച് പരിഹാരം കാണണമെന്നും കത്തിൽ എം.എൽ.എ ആവശ്യപ്പെട്ടു.