ആലുവ: ഗുരുതരമായ ആരോഗ്യപ്രശ്നം സൃഷ്ടിക്കുന്ന മുപ്പത്തടം ജനവാസമേഖലയിൽ പ്രവർത്തിക്കുന്ന ടാർ മിക്‌സിംഗ് യൂണിറ്റിന്റെ പ്രവർത്തനം നിർത്താൻ നടപടിയെടുക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി കെ.കെ. ജിന്നാസ് ആവശ്യപ്പെട്ടു.

പ്രദേശത്ത് താമസിക്കുന്നവർക്കും വഴിയാത്രക്കാർക്കും ശ്വാസകോശരോഗങ്ങൾ ഉൾപ്പെടെയുള്ള രോഗങ്ങൾ പിടിപെടാൻ സാദ്ധ്യതയുള്ളതിനാൽ ടാർ മിക്‌സിംഗ് യൂണിറ്റ് ആൾത്താമസമില്ലാത്തിടത്തേക്ക് മാറ്റി സ്ഥാപിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. നടപടിയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ജിന്നാസ് അറിയിച്ചു.