കൊച്ചി: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ കണയന്നൂർ താലൂക്ക് ഓഫീസിന് മുന്നിൽ ജെ.എസ്.എസ് പ്രതിഷേധസംഗമം സംഘടിപ്പിച്ചു. സംസ്ഥാന സമിതിഅംഗം വി.കെ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സമിതിഅംഗം പി.ആർ. ബിജു, മധു അയ്യമ്പിള്ളി, മണ്ഡലം സെക്രട്ടറി രാജു കതൃക്കടവ് എന്നിവർ പ്രസംഗിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പാക്കേജുകൾ ഗുണകരമല്ലെന്ന് നേതാക്കൾ പറഞ്ഞു. ജനങ്ങൾ കൊവിഡിൽ കഷ്ടപ്പെടുമ്പോൾ സർക്കാരുകൾ ധൂർത്ത് നടത്തുകയാണ്.