കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിന്ന് വിരമിച്ചവരും വിരമിക്കുന്നവരും സമാഹരിച്ച മൂന്നു ലക്ഷത്തോളം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.

സീനത്ത് പി.എസ്, സജി പി.ജെ, സുരേഷ് കെ.കെ, സുരേഷ് പി.കെ, നൂറുദ്ദീൻ പി.എസ്, ഹരി കെ.പി, സി.എ. ബാബു, അനിൽ രാധാകൃഷ്ണൻ, കുസാറ്റിലെ സെക്ഷൻ ഓഫീസർ അന്യൂറിൻ സലിമിന്റെ മകനും സെന്റ് ജോസഫ്‌സ് ഇ.എം.എച്ച്.എസ്.എസ്. നാലാം ക്ലാസ് വിദ്യാർത്ഥിയുമായ അലൻ എ.ആർ. എന്നിവരുടെ സംഭാവന വൈസ് ചാൻസലറുടെ ചേംബറിൽ വച്ച് എം. സ്വരാജ് എം.എൽ.എ ഏറ്റുവാങ്ങി.

വൈസ് ചാൻസലർ ഡോ.കെ.എൻ. മധുസൂദനൻ, പ്രോ വൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരൻ, രജിസ്ട്രാർ ഡോ.കെ. അജിത, എംപ്ലോയീസ് അസോസിയേഷൻ ഭാരവാഹികളായ കൃഷ്ണകുമാർ ടി., സിനേഷ് എ.എസ് എന്നിവർ പങ്കെടുത്തു.