കൊച്ചി: സർക്കാർ നടപടികളിൽ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും മഹിളാമോർച്ച പ്രവർത്തകർ നട്ടുച്ചയ്ക്ക് ടോർച്ചു തെളിക്കൽ സമരം സംഘടിപ്പിച്ചു. ചുവപ്പ് നാടയിൽ നിന്നും കമ്മ്യൂണിസത്തിൽ നിന്നും കുടുംബശ്രീയെ മുക്തമാക്കുക, പരാശ്രയത്തിൽ നിന്ന് കുടുംബശ്രീയെ സ്വതന്ത്രമാക്കുക, മദ്യം വില്പന റദ്ദാക്കുക, ഇരട്ടിയിലധികം കറന്റ് ചാർജും ഫ്യൂസൂരലും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
സംസ്ഥാന അദ്ധ്യഷ നിവേദിത സുബ്രഹ്മണ്യൻ വീഡിയോയിലൂടെ പ്രവർത്തകരെ അഭിസംബോധന ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പത്മജ എസ്. മേനോൻ, കെ.ബി. രാഖേന്ദു എന്നിവർ നേതൃത്വം നൽകി. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനു മുന്നിൽ നടത്തിയ സമരം പത്മജ എസ് മേനോൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ലത ഗോപിനാഥ്, മണ്ഡലം വൈസ് പ്രസിഡന്റ് ജ്യോതി എസ്. മേനോൻ, സെക്രട്ടറി സജിത അനിൽകുമാർ, ട്രഷറർ ശോഭാമോൾ എന്നിവർ പങ്കെടുത്തു