ആലുവ: കുട്ടമശേരി സർവീസ് സഹകരണ ബാങ്ക് സഹകാരികൾക്ക് പച്ചക്കറി വിത്തുകൾ സൗജന്യമായി നൽകുന്നു. കൊവിഡ് 19 അതിജീവനത്തിന് സംസ്ഥാന സർക്കാർ തയ്യാറാക്കിയ പദ്ധതികളുടെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ള വിഷരഹിത പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതിനാണ് പച്ചക്കറിവിത്തുകൾ നൽകുന്നത്.
ബാങ്ക് പ്രസിഡന്റ് എം. മീതിയൻപിള്ളയിൽ നിന്ന് വിത്തുകൾ സ്വീകരിച്ച് കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ് വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തംഗം വി.വി. മന്മഥൻ, ബാങ്ക് ഭരണസമിതി അംഗം പി.എ. ഷാജഹാൻ, ബാങ്ക് സെക്രട്ടറി വി.എ. ആനന്ദവല്ലി, ബ്രാഞ്ച് മാനേജർ കെ.വി. ബിനോയ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.