പനങ്ങാട്: മുണ്ടേമ്പിള്ളി റെസിഡന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന മാസ്ക് വിതരണവും ബോധവത്കരണവും ഡോ. ആർ. ഗോവിന്ദഷേണായി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് വി.കെ. ശ്രീധരൻ, സെക്രട്ടറി എൻ.എസ്. തുളസീധരൻ, ഡോ. ടി.പി. ബാബു, കെ.എം. മീതിയൻ, വി.എം. രഘുപതി, ജെലിൻ എന്നിവർ പങ്കെടുത്തു.