accid
മൂക്കന്നൂർ എടലക്കാട് വടക്കുംഞ്ചേരി മേരി വർഗീസിന്റെ വീടിന് മുകളിൽ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ ഒടിഞ്ഞ് വീണ് കിടക്കുന്നു

അങ്കമാലി : കാറ്റിലും മഴയിലും മൂക്കന്നൂർ പാണ്ടിയപ്പിള്ളിയിൽ പുളിയൻ ഏല്യാസിന്റേയും എടലക്കാട് വടക്കുഞ്ചേരി മേരി വർഗീസിന്റെയും വീടുകൾ തകർന്നു. വൃക്ഷങ്ങൾ ഒടിഞ്ഞുവീണാണ് രണ്ടിടത്തും വീടുകൾ തകർന്നത്.
റോജി എം. ജോൺ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം. വർഗീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഏല്യാസ് കെ. തരിയൻ, കെ.വി. ബിബീഷ് എന്നിവർ സ്ഥലം സന്ദർശിച്ചു.