അങ്കമാലി: കറുകുറ്റി ഗ്രാമപഞ്ചായത്തിലുള്ള സ്വകാര്യ ഭൂമിയിലുള്ള അപകടകരമായ മരങ്ങളും ചില്ലകളും ദുരന്തനിവാരണനിയമം പ്രകാരം വ്യക്തികൾ തന്നെ അടിയന്തരമായി വെട്ടിമാറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അവരവരുടെ ഭൂമിയിലെ മരം വീണുണ്ടാകുന്ന എല്ലാ അപകടങ്ങൾക്കും നഷ്ടപരിഹാരം നൽകാനുള്ള ബാദ്ധ്യത വ്യക്തികൾക്കായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.