മരട്: ഓണക്കാലത്തേക്കുള്ള ജൈവപച്ചക്കറി വിതരണത്തിനായി മരട് മണ്ഡലം കോൺഗ്രസ് ആറാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സുഭിക്ഷ കേരളം ജൈവപച്ചക്കറികൃഷിയുടെ ഉദ്ഘാടനം മുനിസിപ്പൽ ചെയർ പേഴ്‌സൺ മോളി ജെയിംസ്‌ നിർവഹിച്ചു. കൃഷിഓഫീസർ ചിത്രകെ.പിള്ള, അസിസ്റ്റന്റ് ഓഫീസർമാരായ അൻസാർ, സ്‌നേഹമോൾ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ.കെ. സുരേഷ് ബാബു, ഡിവിഷൻ കൗൺസിലർ വത്സ ജോൺ, ബൂത്ത് ഭാരവാഹികളായ ഷെറിതോമസ്, എൻ. വിജയൻ, ഷിജു ആന്റണി, ബിജുആന്റണി, പി.വി. ജോൺസൻ, വി.പി. രാജപ്പൻ, ശശിധരൻ നമ്പ്യാർ തുടങ്ങിയവർ നേതൃത്വം നൽകി.