snhss-paravur-
പറവൂർ പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ മാനേജുമെന്റ് ഏർപ്പെടുത്തിയ സഹപാഠിക്ക് ഒരു വീട് എന്ന പദ്ധതിയുടെ ധനസഹായ വിതരണം വി.ഡി. സതീശൻ എം.എൽ.എ നിർവഹിക്കുന്നു.

പറവൂർ : പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ മാനേജുമെന്റ് ഏർപ്പെടുത്തിയ സഹപാഠിക്ക് ഒരു വീട് പദ്ധതിയിൽ നിർമ്മിച്ചു നൽകുന്ന വീടിന്റെ ധനസഹായം വി.ഡി. സതീശൻ എം.എൽ.എ കൈമാറി. ഏഴാം ക്ളാസ് വിദ്യാർത്ഥിനിയായ ഏഴിക്കര പരേതനായ രാജന്റെ മകൾ നേഹയ്ക്കാണ് വീട് നിർമ്മിച്ചു നൽകുന്നത്. സ്കൂൾ മാനേജർ പി.എസ്. ഹരിദാസ്, പറവൂർ ഈഴവ സമാജം സെക്രട്ടറി എം.കെ. സജീവ്, പ്രസിഡന്റ് എൻ.പി. ബോസ്, ട്രഷറർ പി.ജെ. ജയകുമാർ, ഹെഡ്മിസ്ട്രസ് വി.വി. ബിന്ദു, പി.ടി.എ പ്രസിഡന്റ് ജയപ്രകാശ്, ക്ളാസ് ടീച്ചർ രമ്യ, സ്റ്റാഫ് സെക്രട്ടറി റീജുരാജ് തുടങ്ങിയവർ പങ്കെടുത്തു.