മൂവാറ്റുപുഴ: കാലവർഷം ശക്തി പ്രാപിക്കുവാൻ സാദ്ധ്യതയുള്ളതിനാൽ വാളകം ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിൽ മരങ്ങളും ശിഖരങ്ങളും ഒടിഞ്ഞ് വീണ് നാശനഷ്ടങ്ങൾ ഉണ്ടാകുവാൻ സാദ്ധത നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലും സ്ഥാപനങ്ങളിലും അപകടകരങ്ങളായി നിൽക്കുന്ന മരങ്ങളും, ശിഖരങ്ങളും വെട്ടി മാറ്റണം. അല്ലാത്തപക്ഷം സംഭവിക്കുന്ന കഷ്ടനഷ്ടങ്ങൾക്ക് സ്ഥല ഉടമകൾ മാത്രമാകും ഉത്തരവാദികളെന്നതിനാൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.