മൂവാറ്റുപുഴ: കാലവർഷത്തിനു മുന്നോടിയായി മലങ്കര ഡാം തുറന്നത് മൂലം മൂവാറ്റുപുഴയാറിലെ വെള്ളപ്പൊക്ക ഭീഷണി ചർച്ച ചെയ്യാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും. രാവിലെ 11ന് മൂവാറ്റുപുഴ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിലാണ് യോഗം. ഡീൻ കുര്യാക്കോസ് എം.പിയുടെ നിർദ്ദേശ പ്രകാരമാണ് യോഗം ചേരുന്നത്.