പള്ളുരുത്തി: ലോക്ക് ഡൗൺ നാലാം ഘട്ടം കടന്നപ്പോൾ കോഴി വില കത്തിക്കയറുന്നു. ഇന്നലെ മാർക്കറ്റ് വില കിലോക്ക് 160 രൂപയായി.
റംസാൻ പെരുന്നാളിനെ തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ കോഴി വില ഇനിയും വർദ്ധിക്കുമെന്നാണ് സൂചന. തമിഴ്നാട്ടിൽ നിന്നുള്ള കോഴി വരവ് കുറഞ്ഞതാണ് വില കൂടാൻ പ്രധാനകാരണം. നാടൻ കോഴിക്ക് മാർക്കറ്റ് വില കിലോക്ക് 320 രൂപയാണ്.പെരുമ്പാവൂർ, പാലക്കാട് ഭാഗത്തു നിന്നാണ് വൻതോതിൽ കോഴികൾ കൊച്ചിയിൽ എത്തുന്നത്.
മാർച്ചിൽ പക്ഷിപ്പനിയെ തുടർന്ന് കിലോക്ക് 30 രൂപയും 3 എണ്ണം 100 രൂപക്കും കൊടുത്തിരുന്നതാണ് ഇറച്ചികോഴിയെ.
വിലവർദ്ധനവിലേക്ക് നയിച്ചത്
• മാർച്ചിലെ പക്ഷിപനിയെ തുടർന്ന് പുതിയ കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിക്കാതെ പോയി.
•കോഴി തീറ്റക്ക് വില കൂടി, വിപണിയിൽ തീറ്റ ക്ഷാമം
• സംസ്ഥാനത്തും തമിഴ് നാട്ടിലുമായി നിരവധി കോഴിഫാമുകൾ നിർത്തി.
• വീടുകളിലെ കോഴി വളർത്തലും കുറഞ്ഞു.