ambulamce-service-
പറവൂരിൽ ആരംഭിച്ച എമർജൻസി സർവീസ് ആംബുലൻസിന്റെ ഫ്ളാഗ്ഓഫ് വി.ഡി. സതീശൻ എം.എൽ.എ നിർവ്വഹിക്കുന്നു.

# ഫോൺ നമ്പർ : 8078002333

പറവൂർ : ആതുര സേവനത്തിനായുള്ള ആംബുലൻസ് കൂട്ടായ്മയിൽ ആരംഭിച്ച പറവൂർ എമർജൻസി സർവീസ് വി.ഡി. സതീശൻ എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്തു. 8078002333 എന്ന നമ്പറിൽ വിളിച്ചാൽ ആംബുലൻസുകളുടെ സേവനം ലഭ്യമാകും. പറവൂർ താലൂക്ക് ആശുപത്രി പരിസരത്ത് ആംബുലൻസുകൾ ഇരുപത്തിനാലു മണിക്കൂറും സേവനസന്നദ്ധരായി ഉണ്ടായിരിക്കും. തുടക്കത്തിൽ ഏഴ് ആംബുലൻസുകളാണുള്ളതെങ്കിലും കൂടുതൽ ഓപ്പറേറ്റർമാർ സഹകരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. വർഷങ്ങളായി പറവൂർ താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരം ആംബുലൻസ് ഡ്രൈവ‌ർമാരിലുണ്ട്. ഏഴു ആംബുലൻസുകൾക്കും പത്ത് ലിറ്റർ ഇന്ധനത്തിനായുള്ള സൗജന്യപാസും എം.എൽ.എ വിതരണം ചെയ്തു. നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ, കെ.എം. ദിനകരൻ, രഞ്ജിത് ഭദ്രൻ, ഡോ. മനു പി.വിശ്വം, ജോസഫ് പടയാട്ടി, കെ.ജി. അനിൽകുമാർ, എം.കെ. ശശി തുടങ്ങിയവർ തുടങ്ങിയവർ പങ്കെടുത്തു.