aiyf
എ.ഐ.വൈ.എഫ് ബിരിയാണി ചലഞ്ചിൻ്റെ ആദ്യ വാഹനത്തിൻ്റെ ഫ്ലാഗ് ഒഫ് എൽദോ എബ്രഹാം എം.എൽ.എ നിർവഹിക്കുന്നു

മൂവാറ്റുപുഴ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനം സമാഹരിക്കുന്നതിനായി എ.ഐ.വൈ.എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി നടത്തുന്ന ബിരിയാണി ചലഞ്ചിന് തുടക്കമായി.മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ബിരിയാണി വിതരണം ചെയ്ത് ലഭിക്കുന്ന തുക പരിപൂണമായും ദുരിതാശ്വാസ നിധിയിലേക്ക് നൽകും.ബിരിയാണി' ചലഞ്ചിന്റെ ആദ്യ വില്പന എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന ജോ. സെക്രട്ടറി എൻ.അരുൺ, കെ.ബി. നിസാർ, ജോർജ് വെട്ടിക്കുഴി, വി.എം നവാസ്, ജി.രാകേഷ്, ഷൈജൽ പാലിയത്ത്, വി.എ.അനസ്. അരുൺ.കെ.ആർ. വി.എം.നൗഷാദ് എന്നിവർ നേതൃത്വം നൽകി.