പറവൂർ : സ്പ്രിൻക്ളർ ഡാറ്റാ കച്ചവടത്തിനും പ്രളയഫണ്ട് തട്ടിപ്പിനുമെതിരായ ശക്തമായ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ വി.ഡി. സതീശൻ എം.എൽ.എയ്ക്കെതിരെ നട്ടാൽ കുരുക്കാത്ത നുണകൾ പ്രചരിപ്പിച്ച് വേട്ടയാടാൻ ശ്രമിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ജനപ്രീതിയാർജിച്ചതും മാതൃകാപരമെന്നും സുതാര്യമെന്നുംവിലയിരുത്തിയ പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയെ വിവാദത്തിലാക്കാനുള്ള പാഴ് വേലയാണ് സി.പി.എം നടത്തുന്നത്. മെനഞ്ഞെടുത്ത കണക്കുകൾ പറഞ്ഞ് വിദേശയാത്രകൾ നടത്തിയെന്ന് ആവർത്തിച്ച് കള്ളം പറയുകയാണ്. സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ കള്ളത്തരം കാണിച്ചത് പിടിക്കപ്പെട്ടപ്പോൾ എം.എൽ.എ സ്ത്രീകളെ അപമാനിച്ചെന്നു വ്യാജപ്രചരണം നടത്തുകയാണെന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.സി. രഞ്ജിത്ത് പറഞ്ഞു.