scb-paravur-vadakkekara-
പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് ഹസ്തം വായ്പാപദ്ധതിയിൽ വായ്പ വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് നിർവഹിക്കുന്നു.

പറവൂർ : പറവൂർ വടക്കേക്കര സർവീസ് സഹകരണബാങ്ക് കുടുംബശ്രീ അംഗങ്ങൾക്കുള്ള ഹസ്തം വായ്പാപദ്ധതിയിൽ വായ്പ വിതരണം ചെയ്തു. വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് നിർവഹിച്ചു. വടക്കേക്കര, ചിറ്റാറ്റുകര സി.ഡി.എസ് ചെയർപേഴ്സണുമാരായ ശാന്തിനി ഗോപകുമാർ, സിന്ധു മനോജ്, ബാങ്ക് സെക്രട്ടറി കെ.എസ്. ജയ്സി, ബാങ്ക് ഭരണസമതിഅംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.