avuthodu-paravur-
പറവൂർ നഗരത്തിലെ ആവുതോട്ടിൽ നവീകരണം നടക്കുന്നു

പറവൂർ : മഴയെത്തും മുമ്പേ പദ്ധതിയിൽ പ്രളയസാദ്ധ്യത മുന്നിൽകണ്ട് നഗരത്തിലെ പ്രധാന തോടുകൾ ശുചീകരിക്കുന്നതിനുള്ള നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി. പത്തൊൻപതാം വാർഡിൽ ആവുതോട്ടിലെ ചെളി ജെ.സി.ബി ഉപയോഗിച്ച് നീക്കംചെയ്തുതുടങ്ങി. കഴിഞ്ഞ രണ്ടുതവണയും പ്രളയസമയത്ത് ഈ തോട് നിറഞ്ഞുകവിഞ്ഞൊഴുകി. തോടുകളുടെ നവീകരണ പ്രവർത്തനങ്ങൾ മുൻ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് സാനിറ്റേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ.