വൈപ്പിൻ : കോവിഡ് മഹാമാരി മൂലം കലാപരിപാടികൾ ഇല്ലാതായതിനാൽ സാമ്പത്തിക പരാധീനത അനുഭവിക്കുന്ന വൈപ്പിൻകരയിലെ കലാകാരൻമാർക്ക് വൈപ്പിൻ ആർട്ടിസ്റ്റ് വെൽഫെയർ അസോസിയേഷൻ (വാവ) ധനസഹായം നൽകി. തിരക്കഥാകൃത്തും വാവ മുഖ്യരക്ഷാധികാരിയുമായ ബെന്നി പി. നായരമ്പലം സഹായവിതരണം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഞാറക്കൽ ശ്രീനി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.എസ്. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് തങ്കൻ കോച്ചേരി , ട്രഷറർ കെ.കെ. ബാലകൃഷ്ണൻ, അനിൽ നെടുങ്ങാട്, തോമസ് പീറ്റർ, എം.എം. ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.