തൃക്കാക്കര : ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷയുടെ മൂല്യനിർണയ ക്യാമ്പ് ആലുവ ഗേൾസ് സ്കൂളിൽ ആരംഭിച്ചു. 15 ചീഫ് എക്സാമിനർമാരുടെയും 50 അസി. എക്സാമിനർമാരുടെയും നേതൃത്വത്തിൽ ഇംഗ്ലീഷ് പേപ്പറാണ് പരി​ശോധി​ക്കുന്നത്.

ലോക്ക് ഡൗൺ മൂലം എല്ലാ അസി. എക്സാമിനർമാർക്കും ക്യാമ്പിൽ എത്താൻ കഴിയാത്തതിനാൽ ആലുവ വിദ്യാഭ്യാസജില്ലയിൽ നിന്നും 75 അദ്ധ്യാപകരെ നിയോഗിക്കും. തേവര ഹയർ സെക്കൻഡറി സ്കൂൾ, എസ്.ആർ. വി സ്കൂൾ എന്നിവിടങ്ങളിലാണ് ജില്ലയിലെ മറ്റ് മൂല്യനിർണയ ക്യാമ്പുകൾ. പരീക്ഷകൾ പൂർത്തിയായശേഷം ഇവിടെ ക്യാമ്പുകൾ ആരംഭിക്കും.