വൈപ്പിൻ : ഗുരുതരരോഗങ്ങൾ ബാധിച്ചവർക്ക് മരുന്നെത്തിച്ചും ചികിത്സയ്ക്കായി ആശുപത്രിയിൽ പോകുന്നതിന് വാഹനങ്ങൾ നൽകിയും അവർക്ക് താങ്ങായി വൈപ്പിൻകരയിലെ ഒരു കൂട്ടം പൊതുപ്രവർത്തകർ. ഇതിന്റെ ചെലവുകൾ വഹിക്കുന്നത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.എസ്. സോളിരാജാണ്.
ലോക്ക് ഡൗണിന്റെ മൂന്നാംഘട്ടം അവസാനിക്കുമ്പോൾ നിലവിൽ മരുന്ന് തീർന്നവർക്കും പുതിയവർക്കുമുള്ള അവശ്യമരുന്നുകൾ വാങ്ങി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണിക്ക് കൈമാറി. മുനമ്പം മുതൽ പുതുവൈപ്പ് വരെയുള്ള വിവിധ സ്ഥലങ്ങളിലെ അവശരായ രോഗികൾക്ക് മരുന്നെത്തിച്ചു കൊടുക്കുന്ന സംഘത്തിൽ ബിനുരാജ് പരമേശ്വരൻ, വി.സി. രാജേഷ്, കെ.എസ്. സന്ദീപ്, പി.ബി. സുധി എന്നിവരുമുണ്ട്.