കൊച്ചി: എറണാകുളം ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് വിദേശത്തു നിന്ന് തിരിച്ചെത്തിയ ഗർഭിണിക്ക്. ഏഴു പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇന്നലെ പുതിയതായി ചേർത്ത 257 പേരുൾപ്പെടെ 4,427 പേർ നിരീക്ഷണത്തിൽ. ഏഴു പേരെ നിരീക്ഷണത്തിൽ നിന്നൊഴിവാക്കി.
ദുബായിൽ നിന്ന് മേയ് 16 ന് എയർ ഇന്ത്യാ വിമാനത്തിൽ കൊച്ചിയിലെത്തിയ 29 വയസുള്ള എറണാകുളം സ്വദേശിനിക്കാണ് രോഗം. എറണാകുളം മെഡിക്കൽ കോളേജിലാണ് ഇവർ.ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
257 പേരരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. കാലയളവ് അവസാനിച്ച ഏഴു പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി.
രോഗബാധിതർ
എറണാകുളം മെഡിക്കൽ കോളേജ് 6
സ്വകാര്യ ആശുപത്രി 1
ജില്ല തിരിച്ച്
എറണാകുളം 3
മലപ്പുറം 1
പാലക്കാട് 1
കൊല്ലം 1
ഉത്തർപ്രദേശ് 1
നിരീക്ഷണത്തിൽ
ആകെ 4427
ഹൈ റിസ്‌ക്ക് 55
ലോ റിസ്‌ക് 4372
ഇന്നലെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചവർ
എറണാകുളം മെഡിക്കൽ കോളേജ് 7
കരുവേലിപ്പടി താലൂക്ക് ആശുപത്രി 3
സ്വകാര്യ ആശുപത്രികൾ 3
ആശുപത്രി വിട്ടവർ
എറണാകുളം മെഡിക്കൽ കോളേജ് 4
സ്വകാര്യ ആശുപത്രി 1
ആശുപത്രികളിൽ നിരീക്ഷണം
ആകെ 40
എറണാകുളം മെഡിക്കൽ കോളേജ് 25
മൂവാറ്റുപുഴ ജനറൽ ആശുപത്രി 1
കരുവേലിപ്പടി താലൂക്ക് ആശുപത്രി 4
സ്വകാര്യ ആശുപത്രികൾ 10
പരിശോധനാഫലം
പോസിറ്റീവ് 1
നെഗറ്റീവ് 79
ലഭിക്കാൻ 59
നിയമലംഘനങ്ങൾ
കേസ്, അറസ്റ്റ്, വാഹനം
കൊച്ചി സിറ്റി 24 41 18
എറണാകുളം റൂറൽ 49 54 14