panchayath
മഞ്ഞളളൂർ ഗ്രാമ പഞ്ചായത്തിലെ സന്നദ്ധ പ്രവർത്തകർക്ക് പ്രൊട്ടോകോൾ മാനേജ്മെന്റിനെകുറിച്ച് നൽകുന്ന പരിശീലന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.ജെ. ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: കൊവിഡ് 19-ന്റെ പശ്ചാത്തലത്തിൽ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന കേരളീയരുടെ ക്വാറന്റെൻ സംവിധാനത്തെപ്പറ്റി മഞ്ഞള്ളൂർ ഗ്രാമ പഞ്ചായത്തിൽ രൂപീകരിച്ചിട്ടുള്ള സന്നദ്ധ സംഘടനാ പ്രവർത്തകർക്ക് പ്രോട്ടോകോൾ മാനേജ്മെന്റിനെക്കുറിച്ച് പരിശീലനം നൽകി. പഞ്ചായത്ത് ഹാളിൽനടന്ന പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ജെ.ജോർജ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ.ഒ.ജയലക്ഷ്മി ക്ലാസ് എടുത്തു. പഞ്ചായത്ത് മെമ്പർ സാബു പുന്നേക്കുന്നേൽ, സെക്രട്ടറി പി.പി. റെജിമോൻ, ഹെൽത്ത് ഇൻസെപ്‌ക്ടർ പി.എസ്. ഷബീബ്, ജെ.എച്ച്.ഐ.പി.കെ. വിൻസല, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ സംഘടനാ വാളന്റിയർമാർ എന്നിവർ പങ്കെടുത്തു. ശുചിത്വം, മാലിന്യ പരിപാലനം, ഭക്ഷണ വിതരക്രമീകരണം, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ, വൈദ്യുതി, ജലലഭ്യത, റിക്രിയേഷൻ തുടങ്ങി ക്വാറന്റെൻ കേന്ദ്രങ്ങളുടെ ഫലപ്രദമായ നടത്തിപ്പിന് ആവശ്യായ ക്രമീകരണങ്ങളാണ് തദ്ദേശസ്വയം ഭരണ സ്ഥാപനതല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളെന്ന് പ്രസിഡന്റ് എൻ.ജെ.ജോർജ് പറഞ്ഞു.