പിറവം : നാഷണൽ എക്സ്.സർവീസ്മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി പിറവം യൂണിറ്റ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 25,000 രൂപ നൽകി. ജില്ലാ സംസ്ഥാന ഭാരവാഹികളുടെ നിർദ്ദേശ പ്രകാരം ഒരു ദിവസത്തെ പെൻഷൻ തുക വീതമാണ് അംഗങ്ങൾ നൽകിയത്. യൂണിറ്റ് പ്രസിഡന്റ് എം. വി. വർഗീസിൽ നിന്ന് 25000യുടെ ചെക്ക് ജില്ലാ പ്രസിഡന്റ് കോ-ഓർഡിനേഷൻ കമ്മിറ്റി എം.എൻ അപ്പുക്കുട്ടൻ ഏറ്റുവാങ്ങി. പിറവം നഗരസഭയുടെ സമൂഹ അടുക്കളയിലേക്ക് ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള തുകയും യൂണിറ്റ് നൽകി. കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരും കന്ദ്ര സർക്കാരും കൈ കൊള്ളുന്ന നടപടികൾക്ക് പിറവം യൂണിറ്റ് പിന്തുണ പ്രഖ്യാപിച്ചു.