തൃക്കാക്കര : കേരള സംസ്ഥാന സർക്കാരിന്റെ കാർഷിക മേഖലയിൽ സ്വയം പര്യാപ്തത നേടുകയെന്ന കാഴ്ചപ്പാടോടെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശായിക്കിടക്കുന്ന ഭൂമികൾ ഏറ്റെടുത്ത് ജൈവകൃഷി ചെയ്യാനൊരുങ്ങി തൃക്കാക്കര നഗര സഭ. നഗരസഭയിലെ വാർഡുകളിലായി തരിശുകിടക്കുന്ന സ്വകാര്യ വ്യക്തികളുടെയും മറ്റുവകുപ്പുകളുടെയും ഉൾപ്പടെ നെൽകൃഷിക്കായും മറ്റ് കൃഷിയിറക്കുന്നതിനായുള്ള ഒരുക്കത്തിലാണ് . തരിശുഭൂമി വിട്ടുനൽകുന്നതിന് താൽപര്യമുള്ള വ്യക്തികളും , സ്ഥാപനങ്ങളും വാർഡ് കൗൺസിലറനമാരെയോ , നഗരസഭാഓഫീസിലോ അറിയിക്കേണ്ടതാണ് .
യോഗം നഗരസഭാ ചെയർപേഴ്സൻ ഉഷാ പ്രവീണിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു .വൈസ് ചെയർമാൻ കെ.റ്റി . എൽദോ പങ്കെടുത്തു .