കൊച്ചി: വീട്ടമ്മമാരുടെയും കർഷകരുടെയും കൂട്ടായ്മയായ സ്വരാജിന്റെ നേതൃത്വത്തിൽ വൈറ്റില ജനത നിഷി ഹാളിൽ നടത്തിയിരുന്ന നാട്ടുചന്ത കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ വിപണിയിലേക്ക് മാറുന്നു. onlinekochi.com എന്ന വെബ്‌സൈറ്റിലൂടെ ഓർഡർ ചെയ്താൽ ജൈവപച്ചക്കറി, നാടൻ മത്സ്യം, സുഗന്‌‌ധവ്യഞ്‌ജനം, കറി പൗഡറുകൾ,നാടൻ പലഹാരം, കേക്ക്, ഫ്ളവർ ബൊക്കെ തുടങ്ങിയവ കൊച്ചി നഗരപരിധിയിൽ എവിടെയും എത്തിക്കും.വിവരങ്ങൾക്ക്: 8547885667