കടവന്ത്ര: മട്ടലിൽ ഭഗവതിക്ഷേത്ര ട്രസ്റ്റിന്റെയും കടവന്ത്ര എസ്.എൻ.ഡി.പി ശാഖാ യോഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ശാഖയിലെ കുടുംബങ്ങൾക്ക് അരിയും പലവ്യഞ്ജന കിറ്റുകളും വിതരണം ചെയ്തു.
കുമാരനാശാൻ, സഹോദരൻ അയ്യപ്പൻ, ഡോ. പല്പു, ആർ.ശങ്കർ, നടരാജഗുരു, ടി.കെ.മാധവൻ, ഗുരുദേവ എന്നീ കുടുംബ യൂണിറ്റുകൾ മുഖേനയാണ് കിറ്റുകൾ വിതരണം ചെയ്തത്.
ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ, ശാഖാ പ്രസിഡന്റ് കെ.കെ. ജവഹരി നാരായണൻ, സെക്രട്ടറി കെ.കെ. പ്രകാശൻ, ട്രഷറർ പി.വി. സാംബശിവൻ, വൈസ് പ്രസിഡന്റ് ടി.എൻ. രാജീവ്, മാനേജർ സി.വി.വിശ്വം, എ.മധു, യൂണിറ്റ് കൺവീനർമാർ എന്നിവർ നേതൃത്വം നൽകി.