കോലഞ്ചേരി: ആപ്പെത്തും മുമ്പേ കുടിയന്മാരെ ' ആപ്പി 'ലാക്കാൻ പണി തുടങ്ങി. രണ്ടു മാസത്തിനു ശേഷം മദ്യ വില്പന പുനരാരംഭിക്കുമ്പോൾ കാലങ്ങളായി കട തുറക്കാൻ കാത്ത് നിൽക്കാറുള്ള കുടിയന്മാർ നിരാശയിലാണ്.

ക്യൂ നില്ക്കുന്ന കുടിയനെ കുപ്പിയുള്ളൂ എന്ന ഇവരുടെ ആപ്ത വാക്യവും ഓർമ്മയിലാകും. പകരം, മൊബൈലുള്ള കുടിയനേ കുപ്പിയുള്ളൂ എന്നാകും. ഇവിടെയാണ് ആശ നിരാശയ്ക്ക് വഴി മാറുന്നത്. പ്രൊഫഷണൽ കുടിയന്മാർക്കൊന്നും മൊബൈലില്ല. ഉള്ളവരാകട്ടെ ആപ്പു ഡൗൺ ലോഡു ചെയ്യാനോ, എസ്.എം.എസ് അയക്കാനോ അറിയാത്തവരുമാണ്. ഇതു മുൻ കൂട്ടി കണ്ടാണ് മൂന്നും നാലും സിമ്മൊപ്പിച്ച് മദ്യം വാങ്ങി നല്കാൻ ഓട്ടോക്കാർ വല വിരിച്ചിരിക്കുന്നത്.

ഓട്ടോ കാശും വേണം കൂടെ ബുക്കിംഗ് കമ്മീഷൻ വേറെയും.

അഞ്ചു ദിവസത്തിലൊരിക്കലാണ് ഒരു മൊബൈൽ നമ്പറിൽ മൂന്നു ലിറ്റർ മദ്യം വാങ്ങാനാകുന്നത്. അതിനാൽ ഭാര്യയുടെയും പതിനെട്ടു കഴിഞ്ഞ മക്കളുടെയും ബന്ധുക്കളുടെയും വരെ പേരിൽ പലരും സിമ്മെടുത്തു കഴിഞ്ഞു.