കൊച്ചി: കൊവിഡിന്റെ മറവിൽ പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്നതിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് ജനതാദൾ എസ് ആവശ്യപ്പെട്ടു. മടങ്ങിവരുന്ന പ്രവാസികളെയും തദ്ദേശീയരെയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് പുനരധിവസിപ്പിക്കണമെന്ന് ജില്ലാ പ്രസിഡന്റ് സാബു ജോർജ്, സെക്രട്ടറി കുമ്പളം രവി എന്നിവർ ആവശ്യപ്പെട്ടു.