അങ്കമാലി: സുഭിക്ഷിത കേരളം പദ്ധതിയുടെ ഭാഗമായി കേരള കർഷകസംഘം മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലുപാലം ഭാഗത്ത് കപ്പക്കൃഷിയുടെ നടീൽ ഉദ്ഘാടനം കർഷകസംഘം ഏരിയാ സെക്രട്ടറി ജിമോൻ കുര്യൻ നിർവ്വഹിച്ചു. കർഷകസംഘം മുനിസിപ്പൽ സെക്രട്ടറി കെ.കെ. സലി, എം.കെ. റോയ്, കല്ലുപാലം യൂണിറ്റ് പ്രസിഡന്റ് ഡേവിഡ് കൂരൻ, സെക്രട്ടറി കെ.പി. വേലായുധൻ എന്നിവരാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്.