കോതമംഗലം: കൊവിഡിന്റെ പശ്ചാതലത്തിൽ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എന്റെ നാട് ജനകീയ കൂട്ടായ്മ അഗ്രി ചലഞ്ച് പദ്ധതിക്ക് തുടക്കം കുറിച്ചു. പച്ചക്കറി ഉത്പാദനത്തിൽ സ്വയം പര്യാപ്തത ലക്ഷ്യമിട്ടു കൊണ്ട് ഹൈബ്രീഡ് തക്കാളി, വെണ്ട, മുളക്, വഴുതന, കോളി ഫ്ലവർ എന്നിവയുടെ തൈകളും ചീര, പയർ തുടങ്ങിയവയുുടെ വിത്തുകളുമാണ് വിതരണം ചെയ്തത്. എന്റെ നട് ചെയർമാൻ ഷിബു തെക്കുംപും ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജേക്കബ് ഇട്ടൂപ്പ്, കെ.പി . കുര്യാക്കോസ്, സി.കെ.സത്യൻ, എം.എസ് ബെന്നി, എം.വി. യാക്കോബ്,പി.പ്രകാശ്, ജോഷി പൊട്ടക്കൽ, ഫേബ ബെന്നി തുടങ്ങിയവർ പങ്കെടുത്തു. പദ്ധതയുടെ ഭാഗമായി കോതമംഗലം നിയോജക മണ്ഡലത്തിൽ രണ്ട് ലക്ഷം തൈകൾ സൗജന്യമായി വിതരണം ചെയ്യുമെന്നും രണ്ടാം ഘട്ടത്തിൽ മാവ്, പ്ലാവ്, റംബൂട്ടാൻ,തെങ്ങിൻ തൈ, വാഴക്കണ്ണ് തുടങ്ങിയവ സബ്സിഡി നിരക്കിലും നൽകുമെന്ന് എന്റെനാട് ചെയർമാൻ പറഞ്ഞു.