tree
മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിലെ തണൽമരം

തൃപ്പൂണിത്തുറ: മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിലെത്തുന്നവർക്ക് അപകടക്കെണിയൊരുക്കി തണൽമരത്തിലെ ഉണങ്ങിയ ശിഖരങ്ങൾ. പഴയ ബസ് സ്റ്റാൻഡിനു സമീപത്തെ മിനിസിവിൽ സ്റ്റേഷന്റെ പ്രവേശന കവാടത്തിനരികിൽത്തന്നെയുള്ള കൂറ്റൻ തണൽമരത്തിലെ ഉണങ്ങിയ വലിയ ശിഖരങ്ങളാണ് അപകടക്കെണിയൊരുക്കുന്നത്.

വേനൽക്കാലത്ത് ഇവിടെയെത്തുന്നവർക്ക് തണലേകുന്ന മരമാണിത്. ഈ തണലിലാണ് ഉദ്യോഗസ്ഥരടക്കമുള്ളവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. മഴക്കാകാലമായതോടെ ദ്രവിച്ച ചെറിയ ശിഖരങ്ങൾ കാറ്റിൽ ഒടിഞ്ഞു വീഴുവാൻ തുടങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ വലിയ ശിഖരങ്ങൾ നിലംപതിച്ചാൽ വൻ അപകടമായി മാറും. നിരവധി വാഹനങ്ങളടക്കം തകരും അടിയന്തിരമായി അപകടാവസ്ഥയിലുള്ള ശിഖരങ്ങൾ മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തമാണ്.

# നടപടി സ്വീകരിക്കും

അപകടഭീഷണി ഉയർത്തുന്ന മരത്തിന്റെ ശിഖരങ്ങൾ മുറിച്ചുമാറ്റുവാൻ ആവശ്യമായ നടപടി സ്വീകരിക്കും

ചന്ദ്രികാദേവി,

നഗരസഭ ചെയർപേഴ്സൺ