കൊച്ചി: ജന്മനാടിന്റെ സുരക്ഷയിൽ അമ്മയാകാൻ ഭാഗ്യം ലഭിച്ച സോണിയയെയും കുഞ്ഞിനെയും ജില്ലാ കളക്ടർ എസ്. സുഹാസ് സന്ദർശിച്ചു. കളമശേരി കിൻഡർ ആശുപത്രിയിലാണ് അമ്മയും മകനും.
തിരുവല്ല സ്വദേശിയായ സോണിയ മാലിയിൽ നഴ്‌സായിരുന്നു. ഒൻപതു മാസം ഗർഭിണിയായിരിക്കെയാണ് യുദ്ധക്കപ്പലായ ഐ.എൻ.എസ് ജലാശ്വയിൽ മേയ് 10ന് കൊച്ചിയിലെത്തിയത്. പ്രസവ വേദനയെ തുടർന്ന് തുറമുഖത്തുനിന്നു തന്നെ ആംബുലൻസിൽ കിൻഡർ ആശുപത്രിയിലെത്തിച്ചു. സിസേറിയൻ പ്രസവത്തിലൂടെയാണ് ഇസഹാക്ക് പിറന്നത്. സോണിയയുടെ ഭർത്താവ് ഷിനോജും കേരളത്തിൽ നഴ്‌സാണ്.