ആലുവ: 80ന്റെ നിറവിലെത്തിയ മുൻ ജി.സി.ഡി.എ സെക്രട്ടറിയും സാമൂഹ്യപ്രവർത്തകനുമായ എം.എൻ. സത്യദേവനെ ആലുവ ശ്രീനാരായണ ക്ളബ് ആദരിച്ചു. ലോക്ക് ഡൗൺ നിയമം പാലിച്ച് നടന്ന ചടങ്ങിൽ ക്ളബ് പ്രസിഡന്റ് കെ.എസ്. സ്വാമിനാഥനും സെക്രട്ടറി കെ.എൻ. ദിവാകരനും ചേർന്ന് സത്യദേവനെ പൊന്നാടഅണിയിച്ചു. ട്രഷറർ കെ.ആർ. ബൈജു നെടുവന്നൂർ, വൈസ് പ്രസിഡന്റ് കെ.കെ. മോഹനൻ, രാജേഷ് തോട്ടക്കാട്ടുകര എന്നിവർ പങ്കെടുത്തു.