pic

ബംഗളൂരു: കർണാടകയിൽ ഇനി മുതൽ ചുവപ്പ്, ഓറഞ്ച്, ഗ്രീൻ സോണുകൾ എന്നിവ ഇല്ല. സോൺ തിരിക്കൽ ഇനിയില്ലെന്ന് സർക്കാർ തീരുമാനിച്ചു. പകരം കർശനമായി നിരീക്ഷിക്കുന്ന കണ്ടെയ്‌ൻമെൻ്റ് സോണുകളാക്കി. ജില്ല തിരിച്ചുള്ള സോണുകളുടെ വർഗ്ഗീകരണം ഇനി നിലനിൽക്കില്ലെന്ന് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ.സുധാകർ പറഞ്ഞു. നിരവധി കേസുകളുള്ള ചെറിയ പ്രദേശങ്ങൾ സർക്കാർ കർശനമായി നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമപ്രദേശങ്ങളിൽ താലൂക്കുകളെ കണ്ടെയ്‌ൻ മെൻ്റ് സോണുകളായി തരംതിരിക്കുന്നതിനെ സർക്കാർ പരിഗണിക്കും. കണ്ടെയ്‌ൻ മെൻ്റ് സോണുകളിൽ സ്വകാര്യ, പൊതുഗതാഗതം അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.