മൂവാറ്റുപുഴ: തരിശ് ഭൂമിയിൽ ഇനി കൃഷി വിപ്ലവം. തരിശ് രഹിത മൂവാറ്റുപുഴ ക്യാമ്പന്റെ ഭാഗമായി നഗരസഭ, പഞ്ചായത്ത് പ്രദേശങ്ങളിൽ തരിശായി കിടക്കുന്ന സ്ഥലങ്ങളിൽ കൃഷിയിറക്കുന്നു. എൽദോ എബ്രഹാം എം.എൽ.എയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും യുവജനങ്ങൾ, പ്രവാസികൾ, സഹകരണ ബാങ്കുകൾ, നാഷണലെെസ് ബാങ്കുകൾ, കുടുംബശ്രീ, റസിഡൻസ് അസോസിയേഷൻ, സ്‌കൂൾ-കോളേജ് എൻ.എസ്.എസ് സംഘടനകൾ എന്നിവർ പദ്ധതിയുടെ ഭാഗമാകും.കൂർക്ക, കാച്ചിൽ, ചെറുകിഴങ്ങ്, മധുരകിഴങ്ങ്, ചേമ്പ് തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. പദ്ധതിക്കായി എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് അടക്കം വിവിധ വകുപ്പുകളെ ഏകീകരിപ്പിച്ച് അഞ്ച് കോടി രൂപയാണ് നീക്കി വച്ചിട്ടുള്ളത്. ജില്ലയുടെ കിഴക്കൻ മേഖലയിലെ നഷ്ടപ്പെട്ട് പോയ കാർഷിക പ്രതാപം വീണ്ടെടുക്കുന്നതിനും കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പദ്ധതി നടപ്പിലാക്കുന്നത്. മൂവാറ്റുപുഴ നഗരസഭയിൽ തരിശായി കിടക്കുന്ന 60 ഏക്കറിൽ 24 ഏക്കർ സ്ഥലം ഇപ്പോൾ കൃഷിക്കായി ഒരുങ്ങി കഴിഞ്ഞു. പദ്ധതി അവലോകനം യോഗത്തിൽ എൽദോ എബ്രഹാം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർടാനി തോമസ് പദ്ധതി വിശദീകരിച്ചു.
പായിപ്ര 125 - 25
വാളം 60-14
ആരക്കുഴ 7.5 -3
പോത്താനിക്കാട് 5-5
മഞ്ഞള്ളൂർ 8-8
കല്ലൂർക്കാട് 12-12
ആവോലി 80-15
ആയവന 70-55
പൈങ്ങോട്ടൂർ 12-7
മാറാടി 15-15
കർമ്മ സേനയായി
പദ്ധതിയുടെ ഭാഗമായി നിലവിൽ ആറ് പഞ്ചായത്തുകളിൽ കാർഷിക കർമ്മ സേന രൂപീകരിച്ചു. മുഴുവൻ പഞ്ചായത്തുകളിലും കർമ്മസേന രൂപീകരിക്കും.ചില പാടശേഖരങ്ങളിലു താഴ്ന ഇടങ്ങളിലും വാഹനങ്ങൾ ഉപയോഗിച്ച് നിലമൊരുക്കാൻ പ്രയാസമുണ്ട്. ഇവിടെ ഫ്ളോട്ടിംഗ് ജെ.സി.ബിയാണ് ഉപയോഗിക്കും. അതാത് പഞ്ചായത്തുകളിലെ പ്രകൃതിയ്ക്ക് ഇണങ്ങിയ കൃഷി രീതികളാണ് ഇറക്കുന്നത്. പി.വി.ഐ..പി, എം.വി.ഐ.പി, പുഴയോരം അടക്കമുള്ള സ്ഥലങ്ങളും, സ്കൂൾ, ആശുപത്രി, സർക്കാർ ഓഫീസുകളുടെ സ്ഥലങ്ങളിലും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. മൂവാറ്റുപുഴ റൈസ് എന്ന പേരിൽ മൂവാറ്റുപുഴയുടെ ബ്രാൻഡഡ് അരി വിപണിയിലിറക്കുന്നതിനും ആലോചനയുണ്ട്.