p-p-avarachan
കുടുംബശ്രീഅംഗങ്ങൾക്ക്് മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പ പദ്ധതി മുടക്കുഴ സർവ്വീസ് സഹകരണ ബാങ്കിൽ ബാങ്ക് പ്രസിഡന്റ് പി. പി. അവറാച്ചൻ വായ്പ വിതരണം ഉൽഘാടനം നിർവ്വഹിക്കുന്നു

കുറുപ്പംപടി :കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുടുംബശ്രീ അംഗങ്ങൾക്ക് മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പ പദ്ധതി മുടക്കുഴ സർവ്വീസ് സഹകരണ ബാങ്കിൽ ആരംഭിച്ചു. കുടുംബശ്രീ യൂണിറ്റുകളിലെ ഒരോ അംഗങ്ങൾക്കും പരമാവധി 20000 രൂപ വരെയാണ് വായ്പയായി അനുവദിക്കുന്നത്. മൂന്ന് വർഷ കാലാവധികാലാവധിയുള്ള വായ്പ വിതരണം മുടക്കുഴ പഞ്ചായത്ത് ആറാം വാർഡ് നവോദയ കുടുംബശ്രീ യൂണിറ്റിന് നൽകി ബാങ്ക് പ്രസിഡന്റ് പി. പി. അവറാച്ചൻ വായ്പ വിതരണം ഉദ്ഘാടനം ചെയ്തു. എൻ.പി.രാജീവ് അദ്ധ്യത വഹിച്ചു. ജോബി മാതു, ജോഷി തോമസ്, സഹകരണ ഓഡിറ്റർ റോജോ.എം.ജോസഫ്, ഇ.വി.വിജയൻ,പി.ഒ.ബെന്നി, പോൾ കെ. പോൾ. കെ.വി.സാജു.റ്റി.സനൽ ,മേഴ്‌സി പോൾ, മോളി രാജു, ദീപ ഗിരീഷ്, ഓമനകുമാരി. സി.ഡി.എസ് ചെയർപേഴ്‌സൻ സോഫിരാജൻ, സാലി ബിജോയി എന്നിവർ സംസാരിച്ചു.