tini-tom
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി ഡി.വൈ.എഫ്.ഐ ആവിഷ്കരിച്ച പദ്ധതിയിൽ പങ്കാളിയായ സിനിമാതാരം ടിനി ടോം പഴയ ന്യൂസ് പേപ്പർ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ്‌കുമാറിന് കൈമാറുന്നു

ആലുവ: റീ സൈക്കിൾ കേരള കാമ്പയിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ആവിഷ്‌കരിച്ച പദ്ധതിയിൽ സിനിമാ താരം ടിനിടോമും പങ്കാളിയായി. ചൂർണിക്കര പഞ്ചായത്ത് കമ്പനിപ്പടി സ്വദേശിയായ ടിനി ടോമിന്റെ വസതിയിൽ നിന്ന് പഴയ ന്യൂസ്‌പേപ്പർ, ഇരുമ്പ് സ്‌ക്രാപ്പുകൾ എന്നിവ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ്‌കുമാർ ഏറ്റുവാങ്ങി.

ജില്ലാ സെക്രട്ടറി അൻഷാദ്, പ്രസിഡന്റ് പ്രിൻസി കുര്യാക്കോസ്, ആലുവ ബ്ലോക്ക് പ്രസിഡന്റ് കെ.എം. അഫ്‌സൽ, സെക്രട്ടറി എം.യു. പ്രമേഷ് എന്നിവർ പങ്കെടുത്തു. ഉപയോഗശൂന്യമായ വസ്തുക്കൾ ശേഖരിച്ച് വിറ്റുകിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതാണ് ഡി.വൈ.എഫ്.ഐയുടെ കാമ്പയിൻ.