വിജയവാഡ : നാലാംഘട്ട ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ ആന്ധ്രാപ്രദേശിലും അന്തർ സംസ്ഥാന ബസ് സർവീസുകൾ ആരംഭിക്കാൻ തീരുമാനം . ആന്ധ്രാപ്രദേശിൽ നിന്നുള്ള ആളുകളെ തിരിച്ചുകൊണ്ടുവരാൻ ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് ബസുകൾ സർവീസ് നടത്താനാണ് സംസ്ഥാന സർക്കാർ തീരുമാനം. ശാരീരിക അകലം പാലിക്കുന്നതും മാസ്ക് ധരിക്കുന്നതും നിർബന്ധമായിരിക്കും. യാത്രക്കാരുടെ വിവരങ്ങൾ റെക്കാഡു ചെയ്യുന്നതിനാൽ രോഗം ബാധിച്ചാൽ സമ്പർക്ക പട്ടിക കണ്ടെത്തൽ സുഗമമാകും.
സംസ്ഥാനത്തിനകത്ത് സർവീസ് നടത്തുന്ന ബസുകളിൽ ശാരീരിക അകലം ഉറപ്പാക്കുന്നതിന് സീറ്റുകളുടെ എണ്ണം പകുതിയായി കുറയ്ക്കും. 20 ൽ കൂടുതൽ ആളുകളെ ഒരു ബസിൽ അനുവദിക്കില്ല. സ്വകാര്യ ബസുകൾ ഓടിക്കാൻ അനുമതി നൽകാനും സർക്കാർ തീരുമാനിച്ചു. മൂന്നോ നാലോ ദിവസത്തിനുള്ളിൽ ബസ് സർവീസ് പുനരാരംഭിക്കും. കഴിഞ്ഞ രണ്ട് മാസമായി ബസുകൾ ഓടിക്കാത്തതിലൂടെ എ.പി.എസ്.ആർ.ടി.സിക്ക് 700 കോടി രൂപയുടെ നഷ്ടമുണ്ടായതായും നിരക്ക് വർദ്ധനവ് സംബന്ധിച്ച ചർച്ചകൾ നടന്നതായും അധികൃതർ പറഞ്
ഞു.
അതിനിടെ അന്തർസംസ്ഥാന ബസ് സർവീസ് ഉടൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി പറഞ്ഞതിന് മണിക്കൂറുകൾക്കകം തെലങ്കാനയിൽ അന്തർ സംസ്ഥാന ബസുകൾ ഓടിക്കില്ലെന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ബസുകൾ തെലങ്കാനയിലേക്ക് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.