പറവൂർ : സ്വകാര്യ ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് അടിയന്തിരമായി സഹായം നൽകണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദി പറവൂർ താലൂക്ക് കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിത്യപൂജയ്ക്കായി തുറക്കുന്ന ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്ക് പ്രവേശനം ഇല്ലാത്തതിനാൽ വഴിപാട് ഇനത്തിൽ വരവില്ല. ഇതിനാൽ ജീവനക്കാർക്ക് ശമ്പളംപോലും നൽകാൻ കഴിയാത്ത അവസ്ഥയാണ്. ഗുരുവായൂർ ദേവസ്വം സ്വത്തിൽ നിന്ന് സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുത്തപ്പോൾ ആയിരക്കണക്കിന് വരുന്ന ഈ പട്ടിണി പാവങ്ങളെ സർക്കാർ മറന്നു. അടിയന്തിരമായി ഇതിന് പരിഹാരം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ കോൺഫറൻസിലൂടെ നടന്ന കൺവെൻഷനിൽ പ്രകാശൻ തുണ്ടത്തുംകടവ് അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി കെ.പി. സുരേഷ്, ജില്ലാ ജനറൽ സെക്രട്ടറി എം.സി. സാബു ശാന്തി, ജില്ല സംഘടനാ സെക്രട്ടറി കെ.എസ്. ശിവദാസ്, എം.എൽ. സുരേഷ്, ഭാർഗവൻ പിള്ള, കെ.ആർ. രൂപേഷ് എന്നിവർ സംസാരിച്ചു.

പതിമൂന്ന് പഞ്ചായത്തുകളുടെ ഭാരവാഹികളേയും രണ്ടു മേഖലയുടെ ഭാരവാഹികളേയും തിരഞ്ഞെടുത്തു. താലൂക്ക് ഭാരവാഹികകളായി ടി.എ. ബാലചന്ദ്രൻ (രക്ഷാധികാരി), പ്രൊഫ. കെ. സതീശബാബു (പ്രസിഡന്റ്), കെ.ജി. മധു (വർക്കിംഗ് പ്രസിഡന്റ്), വൈസ് പ്രസിഡന്റുമാർ: കെ.എൻ. സുബ്രഹ്മണ്യൻ (ഏലൂർ), കാശിമഠം കാശിനാഥൻ (പറവൂർ), പി.വി. ശശിധരൻ (കുന്നുകര), പി. ഭാർഗവൻ പിള്ള (പറവൂർ), ജനറൽ സെക്രട്ടറി: കെ.ആർ. രൂപേഷ് (കടുങ്ങല്ലൂർ), സംഘടനാ സെക്രട്ടറി എം.എൽ. സുരേഷ് (ഏലൂർ), സഹ. സംഘടന സെക്രട്ടറി ഷിബു കെ. ബാബു (ചേന്ദമംഗലം), സെക്രട്ടറിമാർ : പി.കെ. സദാശിവൻപിള്ള (കടുങ്ങല്ലൂർ), കെ.എസ്. ജയശങ്കർ (വരാപ്പുഴ), ട്രഷറർ : എം.കെ. സജീവ് (കരുമാല്ലൂർ), സമിതി അംഗം: കെ.എസ്. സുനിൽ (കരുമാല്ലൂർ) എന്നിവരെ തിരഞ്ഞെടുത്തു.