ആലുവ: യുവമോർച്ച ആലുവ മണ്ഡലം 'ആരോഗ്യസേതു' മെഗാ കാമ്പയിൻ സിനിമാതാരം ദുർഗ കൃഷ്ണ ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസത്തിനകം 10000 പേരെ മണ്ഡലത്തിൽ ആരോഗ്യസേതു ആപ്പ് ഡൗൺലോഡ് ചെയ്യിപ്പിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് വൈശാഖ് രവീന്ദ്രൻ പറഞ്ഞു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, ജനറൽ സെക്രട്ടറി സി. സുമേഷ്, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ജയപ്രകാശ് കുന്നത്തേരി എന്നിവർ സംസാരിച്ചു.
# വിളക്ക് സമരം
ലോക്ക് ഡൗണിനെത്തുടർന്ന് ജനം നട്ടംതിരിയുമ്പോഴും കേരള സർക്കാർ ജനങ്ങളിൽ നിന്ന് അമിത വൈദ്യുതി ചാർജ് ഈടാക്കുന്നതിനെതിരെ യുവമോർച്ച സംസ്ഥാന വ്യാപകമായി നടത്തിയ വിളക്ക് സമരം ആലുവയിലും നിരവധി കേന്ദ്രങ്ങളിൽ നടന്നു. വീടുകളിൽ വൈദ്യുതി വിളക്കുകൾ അണച്ച് മണ്ണെണ്ണ വിളക്ക് തെളിക്കുന്നതായിരുന്നു സമരമെന്ന് ആലുവ നിയോജക മണ്ഡലം യുവമോർച്ച മണ്ഡലം പ്രസിഡന്റ് വൈശാഖ് രവീന്ദ്രൻ പറഞ്ഞു.