പറവൂർ: റേഷൻകടകൾവഴി നൽകുന്ന സൗജന്യ പലവ്യഞ്ജനക്കിറ്റ് നിറക്കാനുള്ള ദൗത്യത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരും. സപ്ലൈകോവിനാണ് പാക്കിംഗ് ചുമതല. വാണിയക്കാട് കവലയിലുള്ള പള്ളിയുടെ ഹാളിലാണ് കിറ്റുനിറക്കൽ ജോലികൾ പുരോഗമിക്കുന്നത്. ജീവനക്കാരുടെ കുറവുമൂലം പാക്കിംഗ് ജോലികൾ വൈകുന്നതിനാൽ ഡി.വൈ.എഫ്.ഐ ടൗൺ ഈസ്റ്റ് കമ്മറ്റിയിലെ പ്രവർത്തകർ സൗജന്യ സേവനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. ഒരു മാസക്കാലമായി രാത്രിയിലും പകലുമായി പതിനഞ്ചോളം പ്രവർത്തകർ ജോലിയിൽ സജീവമാണ്. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എസ്. സന്ദീപ്, ഗോഡ്‌വിൻ. ആഷിക്ക് ചാക്കോ, എം.പി. വിഷ്ണു, അഖിൽ സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം.