home-care
വെളിയത്തുനാട് സഹകരണ ബാങ്ക് കെയർ ഹോം പദ്ധതിയിൽ നിർമ്മിച്ച വീടിന്റെ താക്കോൽദാനം ജോയിന്റ് രജിസ്ട്രാർ സുരേഷ് മാധവൻ നിർവഹിക്കുന്നു.

ആലുവ: സഹകരണവകുപ്പിന്റെ കെയർഹോം പദ്ധതിപ്രകാരം വെളിയത്തുനാട് സഹകരണബാങ്ക് നിർമ്മിച്ചുനൽകുന്ന രണ്ട് വീടുകളുടെ താക്കോൽദാനം നടന്നു. സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാർ (ജനറൽ) സുരേഷ് മാധവൻ കാരായിക്കുടത്ത് ആമിന കാസിമിനും സഹകരണ വകുപ്പ് അസിസ്റ്റൻറ് റജിസ്ട്രാർ (ജനറൽ) വി.ബി.ദേവരാജൻ കിഴക്കേടത്ത് പള്ളം റംലകോയക്കുമാണ് വീടുകളുടെ താക്കോൽ കൈമാറിയത്. പത്ത് വീടുകളാണ് വെളിയത്തുനാട് സഹകരണ ബാങ്ക് നിർമ്മിക്കുന്നത്. ഇതിനകം ഏഴ് വീടുകൾ പൂർത്തീകരിച്ച് താക്കോൽ കൈമാറിയതായി ബാങ്ക് പ്രസിഡന്റ് എസ്.ബി. ജയരാജ് അറിയിച്ചു. ബാങ്ക് ഭരണസമിതി അംഗങ്ങളും സെക്രട്ടറി ഇൻ ചാർജ് പി.ജി. സുജാതയും പങ്കെടുത്തു