ആലുവ: മുപ്പത്തടം സഹകരണ ബാങ്കിൽ ആരംഭിച്ച സ്പെഷ്യൽ ലിക്വിഡിറ്റി വായ്പാ വിതരണം പ്രസിഡന്റ് വി.എം. ശശി ഉദ്ഘാടനം ചെയ്തു. നബാർഡിൽ നിന്ന് കേരള ബാങ്ക് വഴി പ്രാഥമിക സഹകരണ സംഘങ്ങൾ നടപ്പാക്കുന്ന പദ്ധതിയാണിത്. 6.8 ശതമാനം പലിശ നിരക്കിൽ സ്വർണവായ്പയും കാർഷിക അനുബന്ധവായ്പയും ലഭിക്കും.