ആലുവ: ലോക്ക് ഡൗൺ മൂലം സർവീസ് നടത്താനാകാതെ വരുമാനമില്ലാതായ ഓട്ടോ, ടാക്‌സി, ലോറി വാഹനങ്ങൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കുവാനാവശ്യമായ പെയിന്റിംഗ്, ഫീസ് എന്നിവ ഒഴിവാക്കി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകണമെന്നാവശ്യപ്പെട്ട് അൻവർ സാദത്ത് എം.എൽ.എ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് കത്തുനൽകി.