മൂവാറ്റുപുഴ: കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംസ്ഥാനങ്ങൾക്ക് അർഹമായ വിഹിതം നൽകുക,കുടിയേറ്റ തൊഴിലാളികളെ സംരക്ഷിക്കാൻ പദ്ധതി ആവിഷ്‌ക്കരിക്കുക,പൊതുമേഖല സ്ഥാപനങ്ങൾ വിറ്റുതുലക്കുന്ന നയം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സി.പി.ഐയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ മേഖലയിലെ വിവിധ പോസ്റ്റാഫീസുകളുടെ മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. മൂവാറ്റുപുഴ സൗത്ത് ലോക്കൽ കമ്മറ്റിയിലെ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന സമരം എൽദോ എബ്രാഹം ഉദ്ഘാടനം ചെയ്തു.